ശങ്കര്‍ റെഡ്ഡി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതികള്‍ പൂഴ്ത്തിയെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

180

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്ക് വിജിലന്‍സ് കോടതിയില്‍ നിന്ന് ആശ്വാസ വിധി. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നല്‍കിയ പത്തോളം പരാതികള്‍ ശങ്കര്‍ റെഡ്ഡി പൂഴ്ത്തിയെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ശങ്കര്‍ റെഡ്ഡിക്ക് അനര്‍ഹമായ സ്ഥാനക്കയറ്റം നല്‍കിയെന്ന ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. പരാതികളില്‍ ശങ്കര്‍ റെഡ്ഡിക്ക് അനുകൂലമായ നിലപാടാണ് വിജിലന്‍സ് കോടതിയില്‍ സ്വീകരിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍മന്ത്രി ആര്യാടനും എതിരായ പരാതികള്‍ ഹൈക്കോടതി തള്ളിയിരുന്നതാണെന്നും ആ സാഹചര്യത്തിലാണ് പരാതികളില്‍ ശങ്കര്‍ റെഡ്ഡി നടപടിയെടുക്കാതിരുന്നതെന്നും വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം പരിഗണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ച്‌ ശങ്കര്‍ റെഡ്ഡി നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. പരാതികള്‍ പൂഴ്ത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

NO COMMENTS

LEAVE A REPLY