കെ ശങ്കരനാരായണന്‍ തളര്‍ന്നു വീണു; ആരോഗ്യനില തൃപ്തികരം

252

പാലക്കാട് :മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ കെ. ശങ്കരനാരായണന്‍ തളര്‍ന്നുവീണു. അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സമ്ബൂര്‍ണ സമ്മേളനം മണ്ണാര്‍ക്കാട്ട് ഉദ്ഘാടനം ചെയ്ത ശേഷം കാറിലേക്കു കയറാന്‍ നടന്നു പോകുമ്ബോള്‍ 12.45നാണു സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നല്‍കി. പിന്നീട് അദ്ദേഹം തനിക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരുമായും നേതാക്കളുമായും സംസാരിച്ചു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നു നേതാക്കള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY