തോഴി മുഖ്യമന്ത്രിയാകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല : കെ.ശങ്കരനാരായണന്‍

168

കൊച്ചി: തോഴി മുഖ്യമന്ത്രിയാകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന് മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍.
തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പറയാറായിട്ടില്ല. തമിഴ്നാട്ടിലേത് വിശദമായ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ്. ജനങ്ങള്‍ ഏത് പക്ഷത്തെന്ന് ഗവര്‍ണര്‍ക്ക് നോക്കേണ്ട കാര്യമില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു. സമ്മര്‍ദ്ദത്തില്‍ രാജിവെച്ചെന്ന് പനീര്‍സെല്‍വത്തിന് പറയേണ്ടിവന്നത് ഒരു മുഖ്യമന്ത്രിയുടെ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY