സിനിമ – സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി

188

സിനിമ – സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ സജി ജി നായരാണ് വരന്‍. ഗുരുവായൂര്‍ അമ്ബല നടയില്‍ വച്ച്‌ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളില്‍ പെട്ട നടിയാണ് ശാലു‍. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതി ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പം ശാലുവിനെ കേസന്വേഷണത്തിനിടെ കുടുക്കിയിരുന്നു. പിന്നീട് ഏറെ നാള്‍ അഭിനയജീവിതത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ശാലു നൃത്തരംഗത്ത് സജീവമായിരുന്നു.ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY