പ്രശസ്ത നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് അന്തരിച്ചു.

192

കൊച്ചി: ഹൃദയാഘാതം മൂലം ഇന്നു രാവിലെ രണ്ട് മണിയോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിച്ചത്.ചാപ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ, ആത്മകഥ, തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഷഫീര്‍ സേട്ട് പരുന്ത്, ഗദ്ദാമ, 916, കഥ പറയുമ്ബോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ഷഫീര്‍ സേട്ട് ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന, ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഐഷ. ദിയ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍ എന്നിവര്‍ മക്കളാണ്.

NO COMMENTS