തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

189

തിരുവനന്തപുരം: വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോളേജിന്റെ ജനാല ചില്ലകള്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് പോലീസ് ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോളേജ് മാനേജ്മെന്റിനെതിരെയും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. കോളേജ് മാനേജ്മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളും, പീഡനങ്ങളും കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളിലൂടെ പുറത്തു വന്നത്.

NO COMMENTS

LEAVE A REPLY