എസ്.എഫ്.ഐയും പോപ്പുലർ ഫ്രണ്ടും ക്യാമ്പസുകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു ; ഗവർണർ

25

തിരുവനന്തപുരം: എസ്.എഫ്.ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ക്യാമ്പസുകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് മുൻപേ പറഞ്ഞിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഇത്തരത്തിലൊരു പ്രതികരണം .

‘ഇത് റാഗിങ്ങിനെ തുടർന്നുണ്ടായ മരണമാണെന്ന് പറയാൻ സാധിക്കില്ല, കൊലപാതകമാണ്. വിദ്യാർത്ഥിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് മൂന്ന് ദിവസത്തോളം ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ്. ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്? യുവാവിനെ പട്ടിണിക്കിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത് തന്നെയാണ്. കോളേജ് അധികൃതർക്ക് ഇതിനെ കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് പറയു ന്നതും വിശ്വസിക്കാൻ സാധിക്കില്ല. അവർക്കിതിൽ പങ്കുണ്ടോ എന്നും സംശയിക്കേണ്ടിരിക്കുന്നു.

ഓരോ സർവകലാശാലകളിലും എസ്എഫ്‌ഐ പ്രവർത്തകർ അവിടുത്തെ ഒരു ഹോസ്റ്റൽ അവരുടെ ഹെഡ്‌ക്വാട്ടേഴ്‌സ് ആക്കി മാറ്റിയി രിക്കുകയാണ്. കോളേജ് അധികൃതർക്ക് പോലും അവിടേക്ക് പോകാൻ പേടിയാണ്. എസ്എഫ്ഐയും പിഎഫ്ഐയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള ചില ആളുകളും വയനാട്ടിലെ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്’ ഗവർണർ പറഞ്ഞു.

ഇതിനിടെ സിദ്ധാർഥൻ്റെ മരണത്തിൽ വെറ്റിനറി സർവകലാശാല വി.സിയെ ചാൻസലർ കൂടിയായ ഗവർണർ സസ്പെൻഡ് ചെയ്തു‌. മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നൽകിയതായും ഗവർണർ വ്യക്തമാക്കി. കേരളത്തി ലേത് മികച്ച പോലീസാണെങ്കിലും ഭരിക്കുന്ന പാർട്ടിക്ക് വിരുദ്ധമായി അവർ ഒന്നുംചെയ്യില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY