തലസ്ഥാനത്ത് ഗാന്ധിജയന്തി ദിനത്തിൽ ഏഴാം ക്ലാസ് വിദ്യാർഥികൾ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു ശ്രദ്ധേയമായി

348

തിരുവനന്തപുരം : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തിരുവല്ലം പാച്ചല്ലൂർ അഞ്ചാം കല്ല് സഹൃദയ റസിഡന്റ്സ് അസോസിയേഷനിലെ കമ്മാക്കുടി ലെയനിൽ താമസിക്കുന്ന ഏഴാം ക്ലാസു വിദ്യാർഥികളായ ഫാസിലയും നൈഷാനയുമാണ് സമീപ പ്രദേശത്ത് ആരും ചവറിടാതിരിക്കാൻ 24 മണിക്കൂർ മാത്രം പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറ സ്ഥാപിച്ച്‌ ശ്രദ്ധേയമായത്.

ആരുടെയും പ്രേരണ കൂടാതെ സ്വന്തം ഇഷ്ട പ്രകാരം ശുചീകരണ പ്രവർത്തനം നടത്തുകയും മൊബൈലിൽ കാമറ ഓൺ ചെയ്തിട്ട് മരത്തിന് മുകളിൽ കെട്ടി തൂക്കി ഇടുകയും ഇത് നിരീക്ഷണ ക്യാമറയാണെന്ന് പറഞ്ഞു നാട്ടുകാരെ അറിയിക്കുകയും മാലിന്യങ്ങൾ സമീപ പ്രദേശത്ത് നിക്ഷേപിക്കുന്നവരെ പിടികൂടുകയും പിഴ ചുമത്തുമെന്നും പറഞ്ഞത് സമീപ പ്രദേശത്തുള്ളവർക്ക് കൗതുകമായി.കൂടാതെ കൊച്ചുമിടുക്കികളുമായ ഫാസിലയും നൈഷാനയും അവരുടെ വീടിന്റെ ഇടവഴി ശുചീകരിക്കുകയും പ്ലാസ്റ്റിക് മുക്ത ലെയനാക്കി മാറ്റുകയും ചെയ്തു.

കൊച്ചു മിടുക്കികളെ റസിഡന്റ്സ് അസോസിയേഷൻകാരും നാട്ടുകാരും അഭിനന്ദിച്ചു .

NO COMMENTS