സെന്‍സെക്സ് 156 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

174

മുംബൈ: ആര്‍ബിഐയുടെ വായ്പാ നയം പുറത്തുവന്നതോടെ ഓഹരി സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്സ് 155.89 പോയന്റ് നഷ്ടത്തില്‍ 26236.87ലും നിഫ്റ്റി 41.10 പോയന്റ് ഇടിഞ്ഞ് 8102.05ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1088 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1519 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എച്ച്‌ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്ക് ഓഹരികളും സണ്‍ ഫാര്‍മ, ലുപിന്‍, ടിസിഎസ്, ടിസിഎസ് എന്നിവയും നഷ്ടത്തിലായിരുന്നു. അദാനി പോര്‍ട്സ്, എച്ച്‌ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, എംആന്റ്‌എം തുടങ്ങിയവ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS

LEAVE A REPLY