സെന്‍സെക്സ് 385.10 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

166

മുംബൈ • ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ്, ജ്വല്ലറി മേഖലകളിലും തകര്‍ച്ചയുണ്ടായി. സെന്‍സെക്സ് 385.10 പോയിന്റ് തകര്‍ന്ന് 25,765.14ലും നിഫ്റ്റി 145 പോയിന്റ് തകര്‍ന്ന് 7,929.10ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം തകര്‍ന്നതും 500, 1000 നോട്ടുകള്‍ അസാധുവാക്കിയതും വിപണിയെ കാര്യമായി ബാധിച്ചു. അതിനിടെ സ്വര്‍ണവിലയിലും കുറവുവന്നിട്ടുണ്ട്. പവന് 160 രൂപ കുറ‍ഞ്ഞ് 22,240 ആയി. ഗ്രാമിന് 2780 രൂപയാണ് വില.