സെന്‍സെക്സ് 71 പോയിന്റ് നഷ്ടത്തില്‍ ക്ലോസ്

152

മുംബൈ • ഓഹരി വിപണിയില്‍ ഇന്നും ഇടിവ്. സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 71.01 പോയ്ന്റ് താഴ്ന്ന് 26227.62 ലും നിഫ്റ്റി 31.65 പോയിന്റ് താഴ്ന്ന് 8079.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. ജൂണ്‍ 27 നു ശേഷം ആദ്യമായാണ് നിഫ്റ്റി 8100 നു താഴെയെത്തുന്നതും.
ടാറ്റാ മോട്ടോഴ്സ്, ഗെയ്ല്‍, എന്‍ടിപിസി, ഭെല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ടിസിഎസ്, എഷ്യന്‍ പെയിന്റ്സ് തുടങ്ങിയവയ്ക്കു നഷ്ടമായിരുന്നു.