ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

139

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 126 പോയന്റ് നേട്ടത്തില്‍ 27585ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 8540ലുമെത്തി. ബിഎസ്‌ഇയിലെ 403 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 87 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഭേല്‍, അദാനി പോര്‍ട്സ് തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്,ഐടിസി, കോള്‍ ഇന്ത്യ, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.