മുഹൂര്‍ത്തവ്യാപാരം ഇന്ന്

205

മുംബൈ: ദീപാവലിയോടനുബന്ധിച്ച്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടക്കുന്ന പ്രത്യേക ഓഹരി വ്യാപാരമാണ് മുഹൂര്‍ത്ത വ്യാപാരം. വ്യാപാരത്തിനായി ഇന്നു വൈകുന്നേരം 6.15ന് ഓഹരി വിപണി സജ്ജമാകും. 6.30 മുതല്‍ 7.30 വരെയാണ് വ്യാപാരം നടക്കുക. പഴയ സാന്പത്തിക ഇടപാടുകള്‍ അവസാനിപ്പിച്ച്‌ പുതിയവയ്ക്കു തുടക്കം കുറിക്കാന്‍ ഉത്തമദിനമായാണ് മുഹൂര്‍ത്തവ്യാപാരത്തെ വിപണി ദല്ലാള്‍മാര്‍ കാണുന്നത്. വിപണികളിലെ വിലനിലവാരം മറ്റു ദിനങ്ങളെ അപേക്ഷിച്ച്‌ ഇന്ന് കുറവായിരിക്കും. കൈയിലുള്ള ഓഹരികള്‍ വിറ്റഴിക്കാനും ഇന്ന് അനുകൂല സമയമായാണു കണക്കാക്കുന്നത്. വിദേശ നിക്ഷേപകരും സമീപവര്‍ഷങ്ങളില്‍ മുഹൂര്‍ത്തവ്യാപാരങ്ങളില്‍ സജീവമാണ്.

NO COMMENTS

LEAVE A REPLY