ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

209

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 25.61 പോയന്റ് നേട്ടത്തില്‍ 27941.51ലും നിഫ്റ്റി 22.75 പോയന്റ് ഉയര്‍ന്ന് 8638ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1564 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1093 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, സിപ്ല, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY