സെന്‍സെക്സില്‍ 189 പോയന്റ് നേട്ടത്തോടെ തുടക്കം

145

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 189 പോയന്റ് നേട്ടത്തില്‍ 27719ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 8571ലുമെത്തി.ബിഎസ്‌ഇയിലെ 1397 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 335 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, എച്ച്‌ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 10 പൈസ ഉയര്‍ന്ന് 66.79ആയി രൂപയുടെ മൂല്യം.

NO COMMENTS

LEAVE A REPLY