സെന്‍സെക്സില്‍ 241 പോയന്റ് നഷ്ടത്തോടെ തുടക്കം

179

മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 241 പോയന്റ് നഷ്ടത്തില്‍ 27840ലും നിഫ്റ്റി 70 പോയന്റ് താഴ്ന്ന് 8638ലുമെത്തി.ബിഎസ്‌ഇയിലെ 586 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1158 ഓഹരികള്‍ നഷ്ടത്തിലുമാണ്.സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, എംആന്റ്‌എം, ഭാരതി എയര്‍ടെല്‍, റിലയന്‍സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.രൂപയുടെ മൂല്യത്തില്‍ 30 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.83 ആണ് രൂപയുടെ മൂല്യം.

NO COMMENTS

LEAVE A REPLY