22 കമ്ബനികളുടെ ഓഹരി വിറ്റഴിക്കും

158

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്‌ നടപ്പ് സാമ്ബത്തിക വര്‍ഷം 56,500 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതും ചെയ്യാത്തതുമായ 22 സ്ഥാപനങ്ങളിലെ ഓഹരികളാണ് വിറ്റഴിക്കാനൊരുങ്ങുന്നത്.കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഭാരത് എര്‍ത്ത് മൂവേഴ്സ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ലിസ്റ്റ് ചെയ്യാത്ത കമ്ബനിയായ സിമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികളാകും വിറ്റഴിക്കുക.ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 49 ശതമാനത്തിന് താഴെയാക്കി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ലിസ്റ്റ് ചെയ്യാത്ത കമ്ബനികളുടെ 100 ശതമാനം ഓഹരിയും വില്‍ക്കും.സര്‍ട്ടിഫിക്കേഷന്‍ എന്‍ജിനിയേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് എന്നീ ലിസ്റ്റ് ചെയ്യാത്ത കമ്ബനികളും സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ലിസ്റ്റിലുണ്ട്.