ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

235

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 25 പോയന്റ് നഷ്ടത്തില്‍ 30557ലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 9498ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 760 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 716 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹിന്‍ഡാല്‍കോ, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY