ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

206

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 116 പോയന്റ് നേട്ടത്തില്‍ 30,304ലെത്തി. നിഫ്റ്റിയില്‍ 27 പോയന്റ് ഉയര്‍ന്ന് 9428ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1260 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 611 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും സിപ്ല, വിപ്രോ, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY