ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

244

മുംബൈ: ഓഹരി സൂചികികളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 40 പോയന്റ് നേട്ടത്തില്‍ 27867ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 8602ലുമെത്തി.ടെക്നോളജി, ഓയില്‍ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. അതേസമയം, ബാങ്ക്, എഫ്‌എംസിജി ഓഹരികള്‍ സമ്മര്‍ദത്തിലാണ്.ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, അദാനി പോര്‍ട്സ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും വേദാന്ത, ഹിന്‍ഡാല്‍കോ, ഐഡിയ, കെയിന്‍ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.