ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു

204

മുംബൈ: ഓഹരി വിപണ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. വ്യാപാരം ആരംഭിച്ച്‌ മിനിട്ടുകള്‍ക്കുള്ളില്‍ സെന്‍സെക്സ് 140 പോയ്ന്‍റ് ഉയര്‍ന്ന് 29726ലും നിഫ്റ്റി 47 പോയ്ന്‍റ് ഉയര്‍ന്ന് 9200ലെത്തി. അമേരിക്കയുടെ പരമോന്നത ബാങ്കായ യു എസ് ഫെഡ് റിസര്‍വ് കഴിഞ്ഞ ദിവസം പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. ബിജെപിയുടെ വിജയത്തെ തുടര്‍ന്ന് ഓഹരി വിപണി ഉയര്‍ന്നത് ഇതുവരെ താഴാതെ നില്‍ക്കുകയാണ്. ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 1,190 കന്പനികളും നേട്ടത്തിലും 630 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. ഐടിസി ലിമിറ്റഡ്, മാര്‍ക്ക്സണ്‍സ് ഫാര്‍മ, ടാറ്റാ എലിക്സി, എം ആന്‍ഡ് എം ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ലാഭത്തിലും വാ ടെക് വബാഗ്, ഐഡിയ സെല്ലുലാര്‍ സിറില്‍ ജയപ്രകാശ് അസോസിയേറ്റ്സ് എന്നിവ നഷ്ടത്തിലുമാണ് വ്യപാരം നടത്തുന്നത്.

NO COMMENTS

LEAVE A REPLY