സെന്‍സെക്‌സില്‍ 139 പോയന്റ് നേട്ടത്തോടെ തുടക്കം

189

മുംബൈ: ജിഡിപി ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 139 പോയന്റ് നേട്ടത്തില്‍ 28882ലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 8917ലുമെത്തി. ബിഎസ്ഇയിലെ 719 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 164 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭേല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, സിപ്ല, ഭാരതി ഇന്‍ഫ്രടെല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഐഡിയ, എംആന്റ്എം തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY