സെന്‍സെക്സ് 374 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

180

മുംബൈ: കനത്ത വില്പന സമ്മര്‍ദത്തില്‍ കുരുങ്ങി ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്സ് 373.94 പോയന്റ് നഷ്ടത്തില്‍ 28294.28ലും നിഫ്റ്റി 108.50 പോയന്റ് താഴ്ന്ന് 8723.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്‌ഇയിലെ 1047 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1645 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.കോള്‍ ഇന്ത്യ, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദങ്ങളാണ് വിപണിക്ക് തിരിച്ചടിയായത്. യു.എസ് സൂചികകള്‍ക്കുപുറമെ ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS

LEAVE A REPLY