മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 145.71 പോയന്റ് നേട്ടത്തില്‍ 28301.27ലും നിഫ്റ്റി 53.30 പോയന്റ് ഉയര്‍ന്ന് 8778ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1807 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 992 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വേദാന്ത, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, മാരുതി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.