മുംബൈ: ബജറ്റിന്റെ തലേദിവസം ഓഹരി വിപണിയില്‍ കിതപ്പ്. സെന്‍സെക്‌സ് 93 പോയന്റ് നഷ്ടത്തില്‍ 27756ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 8602ലുമെത്തി. ബിഎസ്ഇയിലെ 708 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1124 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ്.