കെഎം ഷാജിയുടെ വീട്ടിലേക്ക് വിജിലന്‍സിന് വഴികാട്ടിയത് ഒരു ലീഗ് നേതാവാണെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍

66

കോഴിക്കോട് : കെഎം ഷാജിയുടെ വീട്ടിലേക്ക് തെരഞ്ഞെടുപ്പിന് പിന്നാലെ വിജിലന്‍സിന് വഴികാട്ടിയത് കോഴിക്കോട്ടെ ഒരു ലീഗ് നേതാവാണെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ സംശയം ചര്‍ച്ചയാകുന്നു. കെഎം ഷാജിയുടെ വീട്ടില്‍ പണം ഉള്ള കാര്യം കണ്ണൂരിലെ ലീഗ് നേതാവ് വഴിയാണ് കോഴിക്കോട് നേതാവ് അറിയുന്നത്.

50 ലക്ഷം രൂപ ഷാജിയുടെ വീട്ടിലേക്ക് എത്തിച്ചത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി തന്നെയാണെന്നും പക്ഷേ ഷാജിയുടെ മണ്ഡലത്തിലേക്ക് അല്ലെന്നും കണ്ണൂരിലെ മറ്റൊരു മണ്ഡലത്തിലെ ആവശ്യങ്ങള്‍ക്കാണ് ഷാജിയുടെ വീട്ടില്‍ എത്തിച്ചത് എന്നുമാണ് വിവരം. വിജിലന്‍സ് സംഘം റെയ്ഡിനായി എത്തിയപ്പോള്‍ ഏറെനേരം പുറത്ത് രഹസ്യമായി കാത്തിരുന്നത് ഈ മണ്ഡല ത്തിലെ ഇടപാടുകാരനെ കയ്യോടെ പിടികൂടാന്‍ ആയിരുന്നു.ഒരു മണിക്കൂറിലധികമാണ് വിജിലന്‍സ് സംഘം ഷാജിയുടെ വീടന്റെ പരിസരത്ത് തമ്പടിച്ചത്.

പണവുമായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ വിജിലന്‍സിന് മുന്നില്‍ വെളിവാക്കാന്‍ ഇപ്പോള്‍ നിലവിലുള്ള തടസം ചില നോട്ടുകെട്ടുകളുടെ സീരിയല്‍ നമ്ബറുകളാണ്. അത്രയും വലിയ തുക സംഭാവന നല്‍കിയതണെങ്കില്‍ അവരും വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും എന്നുള്ളതാണ് പ്രതിസന്ധി. ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്. 2011 മുതല്‍ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

പാര്‍ട്ടിക്കകത്തെ ഷാജി വിരുദ്ധര്‍ ഉണ്ടാക്കിയ പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെട്ടു വരുക അത്ര എളുപ്പമല്ല. തുടര്‍ ഭരണം ലഭിച്ചാല്‍ സിപിഎം ഷാജിയെ പൂട്ടും എന്നുള്ളതും ഏറെ അങ്കലാപ്പോടെയാണ് ഷാജി പക്ഷം നോക്കിക്കാണുന്നത്.

എംഎ‍ല്‍എ.യുടെ അഴീക്കോട്ടെ വീട്ടില്‍നിന്ന് 47,35,500 രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും ചെയ്തു.അനധികൃത സമ്ബാദ്യമാണെന്ന് പറയാന്‍ മാത്രമുള്ള അളവില്ലാത്തതിനാല്‍ പിടിച്ചെടുത്ത 500 ഗ്രാം സ്വര്‍ണവും വിദേശകറന്‍സികളും ഷാജിക്ക് തിരികെ നല്‍കിയിരുന്നു.

കെഎം ഷാജിക്ക് ഫണ്ട് നല്‍കുന്നവരെ കുറിച്ചും ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തുടര്‍ന്ന് കെഎം ഷാജിയുടെ തിരുവനന്ത പുരത്തെയും കണ്ണൂരെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും ഭൂമിയിടപാടിന്‍റെ രേഖകളും കണ്ടെത്തിയിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് കെഎം ഷാജിയുടെ ബിനാമികളിലേക്ക് കൂടെ അന്വേഷണം ഊര്‍ജിതമാക്കുന്നത്.

NO COMMENTS