ശശി തരൂർ ഉൾപ്പടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലീസ് കസ്റ്റഡിയിൽ

38

ന്യൂഡൽഹി: ശശി തരൂർ പി. ചിദംബരം, രമേശ്, അശോക് ഗാത്ത്, സച്ചിൻ പൈലറ്റ്, തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലീസ് കസ്റ്റഡിയിൽ .

നാഷണൾ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കോൺഗ്രസിന്റെ പ്രതിഷേധം ശക്തമാക്കിയതിനാലാണ് നേതാക്കൾ പോലീസ് കസ്റ്റഡിയിലായത് .തങ്ങളെ അജ്ഞാതമായ സ്ഥലത്തേക്ക് പോലീസ് കൊണ്ടുപോകുകയാണെന്ന് പോലീസ് വാഹനത്തിൽ വെച്ച് പങ്കുവെച്ച വീഡിയോയിൽ ശശി തരൂർ പറഞ്ഞു. മറ്റു രണ്ടു ബസുകളിൽ കോൺഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സർക്കാർ അതിന്റെ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. സർക്കാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നതിൽ വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സോണിയ ഗാന്ധിക്ക് പിന്തുണയർപ്പിച്ച് പാർട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

NO COMMENTS