മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം ഫെബ്രുവരി 27ന് പ്രകാശനം ചെയ്യും.

198

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം ഫെബ്രുവരി 27ന് പ്രകാശനം ചെയ്യും. നവകേരളത്തിനായുള്ള നവോത്ഥാനം എന്ന പുസ്തകം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം സമാപന സമ്മേളനത്തിലാണ് പ്രകാശനം ചെയ്യുക. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പാണ് പുസ്തകം തയ്യാറാക്കിയത്.നവോത്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവോത്ഥാനം, നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും, നിലപാടുകള്‍ എന്നിങ്ങനെ മൂന്ന് ഭാഗമായാണ് പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

NO COMMENTS