ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് പാർട്ടിയുടെ മുഖ്യ ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി

209

ഹൈദരാബാദ് : ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് പാർട്ടിയുടെ മുഖ്യ ലക്ഷ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ചു ദിവസങ്ങളായി ഹൈദരാബാദിൽ നടന്നുവന്ന പാർട്ടി കോൺഗ്രസിന്‍റെ സമാപനദിവസത്തിൽ ഇന്ന് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ നോക്കുമെന്നും, ഇതിനായുള്ള സഖ്യം സമ്മേളനം അംഗീകരിച്ച പാർട്ടി നിലപാട് അനുസരിച്ചായിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

NO COMMENTS