സെബാസ്റ്റ്യന്‍ പോളിനെതിരെ അഭിഭാഷകര്‍ കേസ് ഫയല്‍ ചെയ്തു

177

കണ്ണൂര്‍: അഭിഭാഷകര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് കാട്ടി അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ പോളിനെതിരെ അഭിഭാഷകര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ അഭിഭാഷകരെയാകെ അപമാനിച്ചുവെന്നാരോപിച്ച് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. തളിപ്പറമ്പിലെ അഭിഭാഷകന്‍ പി.ആര്‍ അശോകനാണ് പരാതിക്കാരന്‍. ഐ.പി.സി അഞ്ഞൂറാം വകുപ്പ് പ്രകാരമുള്ള മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ബാര്‍ അസോസിയേഷന്‍ തീരുമാനപ്രകാരമാണ് കേസെന്നും ഇക്കാര്യത്തില്‍ വിശദീകരണയോഗം നടത്തുമെന്നും അഭിഭാഷകര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY