കടല്‍ത്തീര സംരക്ഷണ ബോധവല്‍ക്കരണം സമാപിച്ചു.

170

കാസറഗോഡ് : ഭാരത സര്‍ക്കാര്‍ വനം പരിസ്ഥിതി വകുപ്പ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുഖാന്തിരം നടപ്പാ ക്കുന്ന കടല്‍ത്തീരസംരക്ഷണ ബോധവല്‍ക്കരണ പരിപാടി സമാപിച്ചു. നെല്ലിക്കുന്ന് ലൈറ്റ് ഹൌസ് പരിസരത്ത് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു അദ്ധ്യക്ഷനായിരുന്നു. നോഡല്‍ ഓഫീസര്‍ പ്രൊഫ.വി ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു.

പീപ്പിള്‍സ് ഫോറം സെക്രട്ടറി പത്മാക്ഷന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒരാഴ്ചയായി വലിയപറമ്പ കാപ്പില്‍ കീഴൂര്‍ നെല്ലിക്കുന്ന് മുഞ്ചശ്വരം കടല്‍ത്തീരങ്ങളില്‍ ശുചീകരണ പ്രവത്തനം നടത്തിവരികയായിരുന്നു. ജില്ലയിലെ സ്‌കൂളു കളിലെയും കോളെജുകളിലെയും ഹരിതസേന, എന്‍.സി.സി സ്‌കൗട്ട,് സന്നദ്ധ സംഘടനയായ കാസര്‍കോട് പീപ്പ്ള്‍സ് ഫോറം വിദ്യാനഗര്‍, ലയണ്‍സ് ക്ലബ്, ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പെരിയ നവോദയ വിദ്യാലയ, മുള്ളരിയ ജിയുപി സ്‌കൂള്‍, പട്‌ള ഗവ.ഹൈസ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്തു. റോട്ടറി ക്ലബ് പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍, വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് സുധീര്‍ നമ്പ്യാര്‍, കാസര്‍കോട് ഗവ.കോളെജ് പ്രിന്‍സിപ്പല്‍ ഡോ.അനന്പത്മനാഭന്‍, ഡോ. എ.വി സിജിന്‍ കുമാര്‍, ഡോ കെ.സന്ദീപ്, വിജയന്‍ കോടോത്ത് കെ.വി കുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കടല്‍ത്തീരങ്ങള്‍ സുന്ദരമാക്കാന്‍ തുടര്‍ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൊതുജനങ്ങളുമായി സഹകരിച്ച് മുന്നേറും

NO COMMENTS