സ്‌കൂൾ കായികമേളയ്ക്ക് ഇന്നു തുടക്കം ; സാംസ്‌കാരിക പരിപാടികൾ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും

18

കൊച്ചി : സംസ്‌ഥാന സ്‌കൂൾ കായികമേള എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്നു വൈകിട്ട് നാലിനു മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത് നടൻ മമ്മൂട്ടി ആണ് . മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിംപ്യൻ പി.ആർ. ശ്രീജേഷും ചേർന്നു ദീപശിഖ തെളിയിക്കുന്നതോടെ കൗമാര കരുത്തിൻ്റെ കായിക മാമാങ്കത്തിനു കൊടിയുയരും.

കായികമേളയിലെ മത്സരങ്ങൾ നാളെ മുതൽ മാത്രമേ തുടങ്ങു ഇൻക്ലൂസീവ് സ്പോർട്‌സി ൻ്റെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികളുടെ അത്ലറ്റിക് സാണ് ആദ്യ ഇനം 11 നാണു മേള സമാപിക്കുക. കൊച്ചിയുടെ സ്വന്തമായ കൊച്ചിൻ കാർണിവലും തൃപ്പൂണിത്തുറ അത്ത ച്ചമയവുമുൾപ്പെടെ യുള്ള സാംസ്‌കാരിക പരിപാടികൾ ഉദ്ഘാടനച്ചടങ്ങിനു മാറ്റേകും മാർച്ച് പാസ്‌റ്റിൽ 3500 വിദ്യാർഥികളും സാംസ്കാ രിക പരിപാടികളിൽ 4000 വിദ്യാർഥികളും അണിനിരക്കും

NO COMMENTS

LEAVE A REPLY