സ്‌കോൾ കേരള ഡി.സി.എ പരീക്ഷ തിയതികൾ പുനക്രമീകരിച്ചു

10

സ്‌കോൾ കേരള ജൂലൈ 12 മുതൽ 23 വരെ നടത്താനിരുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതു പരീക്ഷയുടെ തിയതി പുനക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രായോഗിക പരീക്ഷ ജൂലൈ 12 മുതൽ 15 വരെയും, തിയറി പരീക്ഷകൾ ജൂലൈ 19, 21, 22, 23, 26 തിയതികളിലും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സ്‌കോൾ കേരള വൈസ് ചെയർമാൻ അറിയിച്ചു.

വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് ജൂലൈ ഒന്നു മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പുതുക്കിയ ടൈംടേബിളും മറ്റ് വിശദവിവരങ്ങളും www.scolekerala.org യിൽ ലഭ്യമാണ്.

NO COMMENTS