അൺ എയ്ഡഡ് സ്കൂളുകളിൽ ഇനിയും പുസ്തകമെത്തിയില്ല

272

തിരുവനന്തപുരം: ഓണപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന സിലബസ്സിലുള്ള അൺ എയ്ഡഡ് സ്കൂളുകളിൽ പാഠപുസ്തകങ്ങൾ എത്തിയില്ല. ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകങ്ങളും എട്ടാം ക്ലാസിലെ ബേസിക് സയൻസ് പുസ്തകങ്ങളും ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാത്തത്. ഓണ പരീക്ഷയ്ക്ക് ഇനി ഒരാഴ്ച മാത്രം. പക്ഷേ, പുസ്തകമില്ലാതെ എങ്ങനെയെന്നാണ് കുട്ടികൾ ചോദിക്കുന്നത്.
കെബിപിഎസിൽ അച്ചടി പൂർത്തിയായ പുസ്തകങ്ങൾ ഇപ്പോൾ ജില്ലകളിലെ ഡിപ്പോകളിൽ കെട്ടികിട്ടകുകയാണ്. അൺ എയ്ഡഡ് സ്കൂളുകൾ പണമടച്ച് ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ റിലീസിംഗ് ഓർഡറോടെ കെബിപിഎസിന്റെ ഡിപ്പോകളിൽ നിന്ന് പുസ്തകങ്ങൾ കൈപ്പറ്റുകയാണ്. വേണ്ടത്. എന്നാൽ, ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ റിവലീസിംഗ് ഓർഡറുമായി ഒരു സ്കൂളും കെബിപിഎസ് ഡിപ്പോയിൽ എത്തിയിട്ടില്ല.
ആദ്യ ടേമിലെ പുസ്തകങ്ങൾ കെട്ടികിടക്കുന്നതിനാൽ അടുത്ത ടേമിലെ പുസ്തകങ്ങൾ ഡിപ്പോയിലെത്തിക്കാൻ കെബിപിഎസിന് ആയിട്ടില്ല. ഹൈസ്കൂൾ കുട്ടികൾക്ക് മാത്രമല്ല, പ്ലസ് വണ്ണിലെ കണക്കും ഇക്കണോമിക്സ് പുസ്തകങ്ങളും ലഭിക്കാത്ത കുട്ടികളുണ്ട്. സി ആപ്റ്റിന് ആണ് ഹയർ സെക്കണ്ടറി പുസ്തകങ്ങൾ വിതരണം ചെയ്യേണ്ട ചുമതല.

NO COMMENTS

LEAVE A REPLY