എസ്ബിഐ, യൂണിയന്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു

324

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടിസ്ഥാന പലിശനിരക്ക് കുറച്ചു. 0.9 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഭവന വായ്പയെടുത്തിരിക്കുന്നവര്‍ ഇനി എട്ട് ശതമാനം പലിശ നല്‍കിയാല്‍ മതി. പലിശ ഇളവുവരുത്തുമെന്ന് നേരത്തെ പുതുവത്സര പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കിയതിനുശേഷം ബാങ്കുകളിലെ നിക്ഷേപം വര്‍ധിച്ചതിനെ തുടര്‍ന്ന് പലിശനിരക്കു കുറയ്ക്കാന്‍ ബാങ്കുമേധാവികള്‍ തീരുമാനിച്ചിരുന്നു. ബാങ്കുകളിലെ നിക്ഷേപം മുന്‍വര്‍ഷത്തെ അപേക്ഷിച്ചു പതിനഞ്ച് ശതമാനത്തിലധികം വര്‍ധിച്ചുവെന്നാണ് നിലവിലെ കണക്ക്. ബാങ്കുകളിലെത്തിയ ഈ പണം വീണ്ടും ജനങ്ങളില്‍ തിരിച്ചെത്തിക്കുന്നതിനു വേണ്ടിയാണ് ഭവന വാഹന പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്. ഇതിനിടെ 0.65 മുതല്‍ 09 ശതമാനം വരെ അടിസ്ഥാന പലിശ നിരക്ക് കുറച്ചുവെന്ന് യൂണിയന്‍ ബാങ്കും പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY