റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി ഇ​ന്ത്യ​യി​ലെ​ത്തി

177

ന്യൂ​ഡ​ല്‍​ഹി : റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ ഇ​ന്ത്യ​യി​ലെ​ത്തി. യു​എ​ഇ ഉ​പ​സ​ര്‍​വ സൈ​ന്യാ​ധി​പ​ന്‍ കൂ​ടി​യാ​യ ന​ഹ്യാ​നെ പ്രോ​ട്ടോ​ക്കോ​ള്‍ മ​റി​ക​ട​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യാ​ണ് സ്വീ​ക​രി​ച്ച​ത്. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യാ​ണ് ന​ഹ്യാ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. യു​എ​ഇ വ്യോ​മ​സേ​നാം​ഗ​ങ്ങ​ളും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

NO COMMENTS

LEAVE A REPLY