സൗദിയില്‍ ഒളിച്ചോടുന്ന തൊഴിലാളികള്‍ക്ക് 10000 റിയാല്‍ പിഴ

181

ജിദ്ദ: സൗദിയിൽ ഒളിച്ചോടുന്ന തൊഴിലാളികള്‍ക്ക് ഇനിമുതൽ പതിനായിരം റിയാല്‍ പിഴ. ഒളിച്ചോടി പിടിക്കപ്പെടുന്നവരെ നാടുകടത്തുകയും സൗദിയിലേക്കു പ്രവേശിക്കുന്നതിനു പൂര്‍ണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. തൊഴില്‍ നിയമലംഘകരായ തൊഴിലാളികളെ ജോലിക്കുവെക്കുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.
സ്‌പോണ്‍സര്‍മാരില്‍നിന്നും ഒളിച്ചോടുന്ന തൊഴിലാളികള്‍ ഇനി 10,000 റിയാല്‍പിഴ നൽകേണ്ടിവരുമെന്നു സൗദി ജവാസാത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.കൂടാതെ നാടുകടത്തുകയും സൗദിയിലേക്കു പ്രവേശിക്കുന്നതിനു പൂര്‍ണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ഒളിച്ചോടുന്ന തൊഴിലാളികളെ കുറിച്ചും ഇഖാമ തൊഴില്‍ നിയമലംഘകരായ തൊഴിലാളികളെ കുറിച്ചും വിവരം നല്‍കണമെന്നും ജവാസാത് നിര്‍ദേശിച്ചു.
ഒളിച്ചോടുന്നവരേയും തൊഴില്‍നിയമലംഘകരായ തൊഴിലാളികളെയും ജോലിക്കു വെക്കുന്നവര്‍ക്കു ഒരുലക്ഷം റിയാല്‍പിഴയും ആറുമാസം വരെ തടവ് ശിക്ഷയും ലഭിക്കുമെന്ന് ജവാസാത് മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഹുറൂബായ തൊഴിലാളികളെ കുറിച്ചു ഓൺലൈനായ അബ്ഷിര്‍മുഖേന ജവാസാതിനു വിവരം നല്‍കാവുന്നതാണ്. അന്യായമായി ഹൂറൂബാക്കപെട്ടവര്‍ അത് തെളിയിക്കുന്ന രേഖ ഹാജരാക്കിയാല്‍ മാത്രമേ പിഴ ശിക്ഷയില്‍നിന്നും ഒഴിവാകൂ.അതിനു കഴിയാത്തവർ പിഴ അടക്കാൻ ബാധ്യസ്ഥരാകും.

NO COMMENTS

LEAVE A REPLY