ജൂലൈ മുതല്‍ വിദേശികള്‍ക്ക് സൗദിയില്‍ സ്വന്തം ബിസിനസ്സ് തുടങ്ങാം

190

സൗദി അറേബ്യ : വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്വന്തം ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നിയമം ജൂലൈയില്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി ഡോ.മാജിദ് അല്‍ഖസബി പറഞ്ഞു. ഇതിനായി വാണിജ്യ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സൗദി പുതുതായി ആരംഭിക്കുന്ന സമാന്തര വിപണി സംവിധാനം വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് വിദേശികള്‍ക്ക് ചെറുകിട നിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ മന്ത്രി നടത്തിയത്.
നിലവില്‍ സൗദി ജനറല്‍ ഇന്‍വെസ്റ്റുമെന്‍റ അതോറിറ്റി ലൈസന്‍സ് നേടുന്നവര്‍ക്ക് വന്‍കിട ഉത്പാദന സംരംഭങ്ങളും ആശുപത്രി, ഫാമിലി റസ്റ്ററന്‍റ് എന്നിവ ആരംഭിക്കുന്നതിനുമാണ് അനുമതിയുള്ളത്. എന്നാല്‍, ഇതിന് വന്‍ നിക്ഷേപം ആവശ്യമാണ്. അതേസമയം, ചെറുകിട വ്യാപാര സംരംഭങ്ങളില്‍ വിദേശികള്‍ക്ക് നിക്ഷേപത്തിന് അനുമതിയുമില്ല. ഇത് സ്വദേശികളുടെ പേരില്‍ വ്യാപകമായ ബിനാമി ബിസിനസ് തുടങ്ങാന്‍ വിദേശികളെ പ്രേരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശികള്‍ക്ക് ചെറുകിട സംരംഭം തുടങ്ങാന്‍ അനുമതി നല്‍കുന്നതെന്ന് മന്ത്രി വിശദീകരിക്കുന്നു. വിദേശികളുടെ പേരില്‍ തുടങ്ങുന്ന സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം നികുത അടക്കണം. പുതിയ തീരുമാനത്തോടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിദേശ നിക്ഷേപം രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാനും ഇത് വഴിയൊരുക്കും.

NO COMMENTS

LEAVE A REPLY