റിയാദ്: തൊഴിലുടമയുടെ ആറു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കക്കൂസില്‍ തള്ളിയ വീട്ടു വേലക്കാരിയെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കി. എത്യോപ്യക്കാരിയായ സംസം അബ്ദുള്ള ബുറൈക് എന്ന സ്ത്രിയെയാണ് റിയാദ് നഗരത്തില്‍ തിങ്കളാഴ്ച വധിച്ചത്.റിയാദില്‍ നിന്നും 150 കിലോ മീറ്റര്‍ മാറി ഹോട്ടാ ബനി തമീമില്‍ 2013 ജൂണില്‍ നടന്ന സംഭവത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വധശിക്ഷ. ലമീസ് ബിന്‍റ് മുഹമ്മദ് അല്‍ സല്‍മാന്‍ എന്ന കുഞ്ഞിനെ കറിക്കത്തി ഉപയോഗിച്ച് കഴൂത്തറുക്കുകയും മൃതദേഹം പല കഷണങ്ങളായി മുറിച്ച് കക്കൂസില്‍ നിക്ഷേപിക്കുകയുമായിരുന്നു.കൃത്യം നടത്തിയതിന് തൊട്ടുപിന്നാലെ തന്നെ വേലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസ് ലമീസയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒരു ഇറച്ചി വെട്ടുന്ന കത്തിയുമായി വേലക്കാരിയെ വീട്ടിന് പിന്നിലെ സ്റ്റോറില്‍ നിന്നും കണ്ടെത്തി. തുടക്കത്തില്‍ തന്നെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ താമസിയാതെ ഇവര്‍ കുറ്റം സമ്മതിച്ചു.തൊഴിലുടമയുടെ മോശം പെരുമാറ്റത്തോടുള്ള പ്രതികാരമായിട്ടാണ് ഇക്കാര്യം ചെയ്തതെന്നായിരുന്നു പോലീസിനോട് പറഞ്ഞത്. 2013 ഡിസംബറില്‍ ഇവരെ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരം നേടിയതിനാല്‍ ലെമീസ് വധക്കേസ് സൗദിയിലെങ്ങും ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.ട്വിറ്റര്‍ അക്കൗണ്ടില്‍ ലമീസയുടെ പിതാവിന്‍റെ കുറിപ്പ് ഹൃദയഭേദകമായിരുന്നു. മകളുടെ ചിത്രത്തിനൊപ്പം ഇത് എന്‍റെ മകള്‍ ലമീസ. ഇവള്‍ ജനിച്ചപ്പോള്‍ താന്‍ ഏറെ സന്തോഷിച്ചു. എടുത്തു കൊണ്ട് എല്ലായിടത്തും നടന്നു. ഇന്ന് ഞാനവളെ എടുത്തുകൊണ്ട് പോകുന്നത് അവളുടെ കുഴിമാടത്തിലേക്കാണ്. ഇത്തരമൊരു രംഗം ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. അവളെ ഒരു വധുവിനെപ്പോലെയായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത് മുഴുവനുമെന്നായിരുന്നു പിതാവിന്‍റെ പോസ്റ്റ്.