പ​നീ​ർ​ശെ​ൽ​വം പാ​ർ​ട്ടി പി​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​താ​ണ് ത​മി​ഴ്നാ​ട്ടി​ലെ കു​ഴ​പ്പ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് ശശികല

272

ചെ​ന്നൈ: പ​നീ​ർ​ശെ​ൽ​വം പാ​ർ​ട്ടി പി​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​താ​ണ് ത​മി​ഴ്നാ​ട്ടി​ലെ കു​ഴ​പ്പ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി വി.​കെ ശ​ശി​ക​ല. എം​എ​ൽ​എ​മാ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന റി​സോ​ർ​ട്ടി​ലെ​ത്തി​യ ശ​ശി​ക​ല മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി​പി​ള​ർ​ത്താ​ൻ പ​നീ​ർ​ശെ​ൽ​വം ആ​ലോ​ച​ന ന​ട​ത്തി​യ​പ്പോ​ൾ എം​എ​ൽ​എ​മാ​രും പാ​ർ​ട്ടി അം​ഗ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ത​ന്നെ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വ​ലി​യ​കാ​ര്യ​മാ​യി കാ​ണു​ന്നി​ല്ലെ​ന്നും ശ​ശി​ക​ല പ​റ​ഞ്ഞു. ഞാന്‍ പലതവണ ജയിലില്‍ കിടന്നിട്ടുണ്ട്. ഇനിയും കിടക്കാന്‍ മടിയില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും സമ്മതിക്കരുത് എന്നാണ് ജയലളിത അവസാനമായി തന്നോട് പറഞ്ഞത്. ജയലളിതയോടൊപ്പം തമിഴ്നാട്ടിലും ബാംഗലൂരുവിലും ജയിലില്‍ കിടന്നിട്ടുണ്ട്. അവിടുന്ന് തിരിച്ചുവന്ന് ഭരണം പിടിച്ചിട്ടുണ്ട്. അതിനാല്‍ ഒരു സാധാരണ സ്ത്രീയുടെ ശക്തിയെ കുറച്ച് കാണരുതെന്നും ശശികല പറഞ്ഞു.
ഗ​വ​ർ​ണ​ർ ത​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഉ​ട​ൻ ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ശ​ശി​ക​ല ആ​വ​ശ്യ​പ്പെ​ട്ടു. പ​നീ​ർ​ശെ​ൽ​വം ന​ന്ദി​യി​ല്ലാ​ത്ത ആ​ളാ​ണ്. ത​നി​ക്കെ​തി​രെ പ​നീ​ർ​ശെ​ൽ​വം ക്യാ​മ്പ് ഗൂ​ഡാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. അതേ സമയം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച് ശശികലയുടെ പേരില്‍ പുറത്തു വരുന്ന കത്ത് വ്യാജം. കത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നതിന് സൈബര്‍ സെല്ലിന് നന്ദി പറഞ്ഞ് എഐഎഡിഎംകെ. ശശികലയുടെ ഒപ്പ് രേഖപ്പെടുത്തി എഐഎഡിഎംകെയുടെ ലെറ്റര്‍ പാഡില്‍ എഴുതിയിരിക്കുന്ന കത്ത് വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ ഇത് വ്യാജമാണെന്ന് അറിയിച്ചു കൊണ്ട് ശശികല തന്നെ നേരിട്ട് രംഗത്ത് വന്നു. എംഎല്‍എമാരെ കാണുന്നതിനായി കൂവത്തൂരിലുള്ള റിസോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് ശശികല മാധ്യമങ്ങളോട് കത്ത് വ്യാജമാണെന്ന കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY