പരപ്പന അഗ്രഹാര ജയിലിന് മുന്നില്‍ സംഘര്‍ഷം

244

ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിന് മുന്നില്‍ സംഘര്‍ഷം. എഐഎഡിഎംകെയിലെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ജയിലിലെത്തിയ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് വസ്ത്രങ്ങളും മരുന്നുകളുമായെത്തിയ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. പനീര്‍ശെല്‍വത്തിന്റെ അനുയായികളാണ് അക്രമത്തിന് പിന്നിലെന്ന് ശശികല വിഭാഗം ആരോപിച്ചു.

NO COMMENTS

LEAVE A REPLY