ശശികലയ്ക്ക് ഇനി പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല

213

ചെന്നൈ: സുപ്രീംകോടതി വിധി എതിരായതോടെ ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു ശശികല. 1991നും 1996നും ഇടയില്‍ 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്ബാദിച്ചകേസില്‍ 4 വര്‍ഷത്തേക്കാണ് ശശികലയെ സുപ്രീം കോടതി ശിക്ഷിച്ചിത്. 10 കോടി രൂപ പിഴയും വിധിച്ചു. വിചാരണക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. സുപ്രീംകോടതി വിധി വന്നതോടെ ശശികലയ്ക്ക് 10 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. ഇതോടെ തമിഴ്നാട്ടില്‍ പനീര്‍ശെല്‍വം കൂടുതല്‍ കരുത്തനാകുകയാണ്. കോടതിവിധി പ്രതികൂലമായതോടെ കൂടുതല്‍ എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നേക്കും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍ശെല്‍വത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

NO COMMENTS

LEAVE A REPLY