എന്‍സിപിയുടെ മന്ത്രി ശശീന്ദ്രന്‍ തന്നെ

281

തിരുവനന്തപുരം: മന്ത്രിയാകാമെന്നുള്ള തോമസ് ചാണ്ടിയുടെ മോഹം നടക്കില്ല. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ എകെ ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കുമെന്നുള്ള തോമസ് ചാണ്ടിയുടെ വാദം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളി.
രണ്ടര വര്‍ഷം കഴിഞ്ഞാല്‍ എന്‍സിപിക്ക് നല്‍കിയ മന്ത്രിപദവി തനിക്ക് കിട്ടുമെന്ന് കുട്ടനാട് എംല്‍എയായ തോമസ് ചാണ്ടി നേരത്തെ അവകാശപ്പെട്ടിരുന്നു.എന്നാല്‍ എന്‍സിപി ദേശീയ നേതൃത്വം ഇടപെട്ട് പദവി എകെ ശശീന്ദ്രന് നല്‍കുകയായിരുന്നു.
പാര്‍ട്ടി ശശീന്ദ്രനെയാണ് മന്ത്രിയായി തെരഞ്ഞെടുത്തത്. അതില്‍ മാറ്റമില്ല. തോമസ് ചാണ്ടി എന്‍സിപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തന്നെ തുടരുമെന്ന് ശരദ് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്.