സരിത എസ്.നായര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി

497

തിരുവന്തനപുരം: മുന്‍ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമെതിരെ നല്‍കിയ പരാതിയില്‍ സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്കായി ഹാജരായ അഡ്വ.ബി.എ.ആളൂരിനൊപ്പമായിരുന്നു സരിത എത്തിയത്. ഈഞ്ചയ്ക്കല്‍ െൈക്രം ബ്രാഞ്ച് ഓഫീസിലെത്തിയായിരുന്നു മൊഴിനല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത തന്നെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വാദിക്കാന്‍ സരിത നേരത്തെ അഡ്വ.ആളൂരിനെ സമീപിച്ചിരുന്നു.