സിഖ് വിദ്യാര്‍ത്ഥികളെ താഴ്ത്തിക്കെട്ടുന്ന സര്‍ദാര്‍ജി ഫലിതങ്ങള്‍ റാഗിംഗിന് തുല്യം

322

ന്യുഡല്‍ഹി: സിഖ് വിദ്യാര്‍ത്ഥികളെ താഴ്ത്തിക്കെട്ടുന്നതിന് സര്‍ദാര്‍ജി ഫലിതങ്ങള്‍ പറയുന്നത് റാഗിംഗിന് തുല്യമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജ് അധ്യക്ഷനായ കമ്മറ്റി. ജസ്റ്റിസ് എച്ച്‌്.എസ് ബേദി അധ്യക്ഷനായ കമ്മറ്റിയുടേതാണ് നിരീക്ഷണം. സിഖ് വിദ്യാര്‍ത്ഥികളെ മോശക്കാരാക്കുന്നതിന് സര്‍ദാര്‍ജി ഫലിതം പ്രയോഗിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ബേദി കമ്മറ്റി ശിപാര്‍ശ ചെയ്തു.സര്‍ദാര്‍ജി ഫലിതം പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണം. ഫലിതം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കണം. ഇത്തരം ഫലിതം ഉപയോഗിക്കുന്ന സിനിമകളുടെ റിലീസ് തടയണമെന്നും സമിതി ശിപാര്‍ശ ചെയ്തു.സിഖ് സമൂഹം നേരിടുന്ന വംശീയ ചുവയുള്ള ഫലിതങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മറ്റിയാണ് ജസ്റ്റിസ് ബേദി അധ്യക്ഷനായ കമ്മറ്റിയെ നിയമിച്ചത്.സുപ്രീം കോടതി മുന്‍ ജഡ്ജ് എം.വൈ ഇക്ബാല്‍, ജെ.ഡി.യു എം.പി പവന്‍ കുമാര്‍ വര്‍മ തുടങ്ങിയവരാണ് കമ്മറ്റിയിലെ അംഗങ്ങള്‍. സര്‍ദാര്‍ ഫലിതങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറിന്‍റെ പരിഗണനയിലാണ്.

NO COMMENTS

LEAVE A REPLY