തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വം

174

മുംബൈ: എ.കെ. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വം. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഇക്കാര്യം സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയോട് ആവശ്യപ്പെട്ടു. അനാവശ്യമായി മന്ത്രിസ്ഥാനം താമസിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയുണ്ടായിരുന്നു. കുട്ടനാട്ടില്‍ നിന്നുള്ള നിയമസഭാംഗമാണു തോമസ് ചാണ്ടി.

NO COMMENTS

LEAVE A REPLY