രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാനുള്ള സോണിയാ ഗാന്ധിയുടെ ക്ഷണം പവാര്‍ നിരസിച്ചു

263

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാനുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ക്ഷണം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ നിരസിച്ചു. എന്‍സിപിയുടെ മാധ്യമവക്താവ് നവാബ് മാലിക്കാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ ക്ഷണം ശരത് പവാര്‍ നിഷേധിച്ച കാര്യം പുറത്തുവിട്ടത്. സോണിയയുടെ ക്ഷണത്തിന് നന്ദി പറഞ്ഞ പവാര്‍ മറ്റൊരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്താന്‍ അവരോട് ആവശ്യപ്പെട്ടെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വേണ്ടത്ര ഐക്യമില്ലാത്തതും ജയിക്കാനാവശ്യമായ ഇലക്ടര്‍ വോട്ടുകള്‍ ഇല്ലാത്തതുമാണ് പവാര്‍ മത്സരത്തിന് ഇറങ്ങാതിരിക്കാന്‍ കാരണമെന്നാണ് എന്‍സിപി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

NO COMMENTS

LEAVE A REPLY