ബാക്ക് ടു സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി റസീഫിൻറെ അധ്യക്ഷതയിൽ 101 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് നൽകി

229

സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുടെ സഹകരണത്താൽ വിവിധ തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ പദ്ധതി 101 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റും ഇഫ്താർ വിരുന്നും സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി റസീഫിൻറെ അധ്യക്ഷതയിൽ നടന്നു. ഇതിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു.ചടങ്ങിൽ പ്രശസ്ത ദൃശ്യമാധ്യമപ്രവർത്തകർ ശ്രീ അരവിന്ദൻ എയും ഖത്തർ കേന്ദ്രമാക്കി കേരളത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ശ്രീ കെ എം എസ് ഹമീദിനെയും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ഇതിനോട് അനുബന്ധിച്ച് നടന്ന ഇഫ്താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഹനീഫ് കരുനാഗപ്പള്ളി സ്വാഗതവും ഡോക്ടർ ബിജു രമേശ് മുഖ്യപ്രഭാഷണവും നടത്തി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് മുഹമ്മദ് ഉബൈദ് കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, റസൽ സബർമതി, റഷീദ് എന്നിവർ ആശംസകൾ നേർന്നു. ഷജീർഷാ കൃതജ്ഞത രേഖപ്പെടുത്തി.

NO COMMENTS