ബാര്‍കോഴ കേസില്‍ ഡിജിപി ശങ്കര്‍ റെഡ്ഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച്‌ കോടതി

178

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ഡിജിപി ശങ്കര്‍ റെഡ്ഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച്‌ കോടതി. ഡിജിപിക്കെതിരായ അന്വേഷണം സിഐ നടത്തിയാല്‍ എങ്ങനെ ശരിയാകുമെന്ന് വിജിലന്‍സ് കോടതി ചോദിച്ചു. ശങ്കര്‍ റെഡ്ഡിക്കെതിരെ ബാര്‍ കോഴ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ മൊഴികള്‍ ഇല്ലേയെന്നും കോടതി ലീഗല്‍ അഡൈ്വസറോട് ചോദിച്ചു. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും.

NO COMMENTS

LEAVE A REPLY