സഞ്ജുവിനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് ക്രിക്കറ്റ് അസോസിയേഷന്‍

237

കൊച്ചി : രഞ്ജിട്രോഫി മത്സരത്തിനിടെ ഡ്രസ്സിങ് റൂമില്‍ അച്ചടക്കരഹിതമായി പെരുമാറിയെന്ന പരാതിയില്‍ കേരളത്തിന്റെ മുന്‍ രഞ്ജി ക്യാപ്റ്റന്‍ സഞ്ജു വി.സാംസണെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശയിലാണ് തന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് അന്വേഷണ സമിതിയ്ക്ക് മുന്നില്‍ സഞ്ജു വിശദീകരണം നല്‍കി. ഇന്ത്യ എ ടീമിനു വേണ്ടി നന്നായി കളിച്ച തനിക്ക് രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി നന്നായി കളിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ നിരാശയും ദേഷ്യവും അടക്കാനായില്ലെന്നും നമ്മളൊക്കെ മനുഷ്യരല്ലേ എന്നും വിശദീകരണത്തില്‍ സഞ്ജു പറഞ്ഞു.

അതേസമയം, സഞ്ജുവിന്റെ വിശദീകരണം ആത്മാര്‍ത്ഥമാണെന്ന് കരുതുന്നുവെന്നും സംഭവം താരത്തിന്റെ കരിയറിനെ ദോഷകരമായി ബാധിക്കില്ലെന്നും പരാതി അന്വേഷിക്കുന്ന കെ.സി.എ അസോസിയേഷന്‍ പ്രത്യേക സമിതി വ്യക്തമാക്കി.
മാനസിക സമ്മര്‍ദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്താണ് സഞ്ജുവിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്നാണ് സമിതിയുടെ വിലയിരുത്തല്‍. താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ ആദ്യത്തെ സംഭവമാണ് ഇതെന്നതും വിലയിരുത്തപ്പെട്ടതായി അഡ്വ. ടി.ആര്‍ ബാലകൃഷ്ണന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY